Saturday, April 27, 2024
spot_img

നൈസായിട്ട് ഒഴിവാക്കുകയാണ് അല്ലേ ? സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; കിട്ടിയതെല്ലാം പൊതിഞ്ഞുകെട്ടി സ്ഥലം വിടാനൊരുങ്ങി ചൈന എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി

ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ചൈനീസ് എംബസ്സിയിലെ കോൺസുലർ സെക്ഷൻ പ്രവർത്തനം നിർത്തി അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് ചൈന നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാനുമായുള്ള സഹവാസം ചൈന അവസാനിപ്പിക്കുകയാണ് എന്ന ശക്തമായ മുന്നറിയിപ്പ് നൽകിയാണ് സുരക്ഷാഭീഷണിയുടെ മറവിലുള്ള അടച്ചു പൂട്ടൽ. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോൺസുലർ സെക്ഷനിൽ കൈകാര്യം ചെയ്യുന്നത്.

അതെ സമയം എന്താണ് ചൈനയുടെ ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തതകളില്ല. എത്രനാൾ അടച്ചിടുമെന്നും കൃത്യമായ സ്ഥിരീകരണമില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നു എന്നുമാത്രമാണ് ചൈന അറിയിച്ചിരിക്കുന്നത്.

പാക് താലിബാന്റെ ആസൂത്രണത്തിൽ പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. സർക്കാരുമായി ഒരു ഒത്തുതീർപ്പിനും പാക് താലിബാൻ നിലവിൽ തയ്യാറായിട്ടില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകൾ ലക്ഷ്യമിട്ടു കഴിഞ്ഞു. ഇതിന്റെ ഭാഗമായി മൂന്ന് ചൈനീസ് ഉദ്യോഗസ്ഥരെ ഒരു ചാവേറാക്രമണത്തിലൂടെ വകവരുത്തിയിരുന്നു.ചൈനയെയും പാകിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യൻ കടലിലേക്ക് റോഡ്, റെയിൽവേ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമിക്കുന്ന 65 ബില്യൺ യുഎസ് ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഇനീഷ്യേറ്റീവിലൂടെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്

Related Articles

Latest Articles