Saturday, September 19, 2026

ഇറാനിയന്‍ ബോട്ടിനെ അതി സാഹസികമായി വളയുന്ന കോസ്റ്റ് ഗാർഡ് ! ദൃശ്യങ്ങള്‍ പുറത്ത് ; വിശദമായ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് മാറ്റി

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട് ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡ് എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പങ്കുവെച്ചത്.

അസ്വഭാവികമായി ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളുമായി ഇറാനിയൻ ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന ആറുപേരും ഇറാനില്‍ മത്സ്യബന്ധത്തിന് പോയവരായിരുന്നു. ബോട്ടുടമ ശമ്പളം കൊടുക്കാതെ ചൂഷണം ചെയ്യുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തപ്പോൾ ബോട്ടുമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. കസ്റ്റഡിയിലെടുത്ത ബോട്ട് വിശദമായ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി

Related Articles

Latest Articles