Friday, May 3, 2024
spot_img

സംവിധായകൻ കമലിന്റെ വിവാദ പരാമർശത്തിൽ നാടെങ്ങും വൻ പ്രതിഷേധം ! ഡിജിപിക്ക് പരാതി നൽകി ബ്രാഹ്മിൺ സർവീസ് സൊസൈറ്റി

സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞതിനെതിരെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി സുരേഷ് ഗോപി മാറി എന്ന സമൂഹ മാദ്ധ്യമത്തിലൂടെയുള്ള സംവിധായകൻ കമലിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് ഉയരുന്നത്.

സംഭവത്തിൽ, പരാമർശത്തിലൂടെ ബ്രാഹ്മണ സമുദായത്തെ അശ്ലീലമായി ചിത്രീകരിക്കുകയും കൂടാതെ മതസ്പർദ്ധയുണ്ടാക്കാനുമാണ് സംവിധായകൻ കമൽ നടത്തിയതെന്നും ഇതിനെതിരെ നിയമവ്യവസ്ഥയനുസരിച്ച് ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മിൺ സർവീസ് സൊസൈറ്റി ഡിജിപിക്ക് പരാതി നൽകി.

സംഘടനയുടെ പ്രതിനിധിയായി ബ്രാഹ്മിൺ സർവീസ് സൊസൈറ്റി അദ്ധ്യക്ഷൻ എം . എസ് ശ്രീരാജ്‌കൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്.

Related Articles

Latest Articles