കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈനികര്‍ക്കു മുന്നില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെയുണ്ടായ യുക്രെയ്ൻ ആക്രമണത്തിൽ റഷ്യന്‍ നടി കൊല്ലപ്പെട്ടു. ഡോണ്‍ബാസ് യുക്രെയ്‌നിന്റെ ഭാഗമാണെങ്കിലും നിലവിൽ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പൊളീന മെന്‍ഷിക് (40) എന്ന നടിയാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊളീന ഗിറ്റാര്‍ മീട്ടി പാടുന്നതു സൈനികര്‍ കേട്ടിരിക്കുന്നതും പെട്ടെന്ന് പരിപാടി നടക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുന്നതും പെട്ടെന്ന് കെട്ടിടത്തിലെ വെളിച്ചം അണഞ്ഞ് ഇരുട്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം.
JUST IN: Russian actress Polina Menshikh was killed by a Ukrainian missile while performing for Russian marines.
The incident happened in the village of Kumachovo which is 40 miles from the front lines.
The strike was conducted by the Ukrainian military using a US-supplied… pic.twitter.com/7xNtawpBzT
— Collin Rugg (@CollinRugg) November 22, 2023
ആക്രമണം നടന്നതായി റഷ്യയുടെയും യുക്രെയ്‌ന്റെയും സൈന്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടി കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്ഥിരീകരിക്കാന്‍ റഷ്യന്‍ സൈന്യം തയാറായിട്ടില്ല. റഷ്യന്‍ സൈനിക അവാര്‍ഡ് ചടങ്ങ് നടക്കുന്നതിനിടെ ആക്രമണം നടത്തിയതായും 25 പേര്‍ മരിച്ചുവെന്നും നൂറിലേറെ പേര്‍ക്കു പരുക്കേറ്റുവെന്നും യുക്രെയ്ന്‍ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി സമൂഹ മാദ്ധ്യമത്തില്‍ അവകാശപ്പെട്ടു.

