Sunday, January 4, 2026

സംവിധായകൻ ലാൽജോസിന്റെ മാതാവ് അന്തരിച്ചു;അന്ത്യം ഇന്ന് പുലർച്ചെ നാല് മണിക്ക്

തൃശ്ശൂർ: സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ലാൽജോസ് തന്നെയാണ് അമ്മയുടെ വിയോ​ഗവാർത്ത അറിയിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും.

Related Articles

Latest Articles