Monday, May 6, 2024
spot_img

ശ്രീപത്മനാഭ ജയം! അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് മുഖ്യാതിഥി കശ്മീര്‍ ഫയല്‍സ് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സാക്ഷാല്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി

 

തിരുവനന്തപുരം: ദി കശ്മീര്‍ ഫയല്‍സിന്റെ വമ്പൻ വിജയത്തിനു ശേഷംചിത്രത്തിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി ആദ്യമായി കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം എത്തുക. ഏപ്രില്‍ 27ന് ആരംഭിക്കുന്ന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ അതിഥി അദ്ദേഹമായിരിക്കും. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്‌ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക. വൈകുന്നേരം 5 മണിയ്ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് അഞ്ചുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജെ. നന്ദകുമാര്‍, പി.സി ജോര്‍ജ്, വല്‍സന്‍ തില്ലങ്കേരി, വിജി തമ്പി, ഡോ. വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജര്‍ സുരേന്ദ്ര പൂന്യ തുടങ്ങിയവര്‍ പങ്കെടുക്കും.

മേയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള ഉദ്ഘാടനം ചെയ്യും. അതേസമയം സമ്മേളനത്തിന്റെ ഭാഗമായി നാലുദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുയൂത്ത് കോണ്‍ക്ലേവാണ് സമ്മേളനത്തിലെ മറ്റൊരു പ്രധാന കാര്യപരിപാടി. നാലുദിനങ്ങളിലായി 16 സെമിനാറുകള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. കൂടാതെ വിവിധ വിഷയങ്ങളിലായി പ്രമുഖര്‍ സംസാരിക്കുന്നതിന് പുറമേ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും സെമിനാറില്‍ പങ്കെടുക്കും. കാസയുടെ പ്രതിനിധിയും കോണ്‍ക്ലേവില്‍ സംസാരിക്കുന്നുണ്ട്. ഹിന്ദു യൂത്ത്‌കോണ്‍ക്ലേവിന്റെ ലോഗോയുടെ പ്രകാശനം പ്രമുഖ സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.

Related Articles

Latest Articles