Monday, December 29, 2025

മൗണ്ട് മനസ്ലു ബേസ് ക്യാമ്പിൽ വീണ്ടും ഹിമപാതം; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹിമപാതം കണ്ട താഷി ഷെർപ്പ

നേപ്പാൾ : മൗണ്ട് മനസ്ലു ബേസ് ക്യാമ്പിൽ വീണ്ടും ഹിമപാതം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹിമപാതം കണ്ട താഷി ഷെർപ്പ പറഞ്ഞു.

നേപ്പാൾ സർക്കാർ ഈ വർഷം മനസ്ലു കയറാൻ 400 പെർമിറ്റുകൾ നൽകിയിരുന്നു.

സെപ്തംബർ 26 ന്, മനസ്ലു പർവ്വതത്തിന്റെ ബേസ് ക്യാമ്പിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് പർവതാരോഹകർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പർവ്വതാരോഹകർ ഉയർന്ന ക്യാമ്പുകളിലേക്ക് ലോജിസ്റ്റിക്‌സ് കടത്തുന്നതിനിടെയാണ് മൗണ്ട് മനസ്‌ലു ക്യാമ്പ് IV ന് തൊട്ടുതാഴെയുള്ള റൂട്ടിൽ ഹിമപാതം ഉണ്ടായത്. ഇന്ത്യൻ വംശജയായ പർവ്വതാരോഹകയ്ക്കും ഹിമപാതത്തിൽ പരിക്ക് പറ്റിയിരുന്നു .

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ഹെലികോപ്റ്റർ സേവനങ്ങൾ തിരച്ചിൽ നടത്തി വരികയാണ്.

ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയരമുള്ള പർവതവും ഏറ്റവും അപകടകരമായ അഞ്ചാമത്തെ കൊടുമുടിയുമായ മനസ്‌ലു 53 പർവതാരോഹകരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്.

Related Articles

Latest Articles