Monday, September 21, 2026

വീണ്ടും ലഹരിവേട്ട; പാലക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

പാലക്കാട്: പാലക്കാട് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലപ്പുഴ അരൂക്കുറ്റി സ്വദേശി മോൻസ് മോഹനാണ് 100 ഗ്രാം മാരക ലഹരിമരുന്നുമായി പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യദുകൃഷ്ണൻ എന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ആന്റി നാർകോടിക് സെൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇയാളെ ലഹരിമരുന്നടക്കം പിടികൂടിയത്.

പ്രതികൾ മറ്റ് സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽക്കുന്നവരാണെന്നാണ് പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്നും ആലപ്പുഴ ജില്ലയിലെ ചേർത്തല, അരൂർ ഭാഗങ്ങളിൽ എത്തിച്ച് വിൽക്കുകയാണ് പതിവെന്ന് എക്സൈസ് സംഘം പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ രണ്ട് ബൈക്ക് യാത്രികർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എറണാകുളത്ത് മട്ടാഞ്ചേരിയിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷനിടെ അര കിലോയോളം തൂക്കം വരുന്ന എംഡിഎംഎയുമായാണ് കൂവപ്പാടം സ്വദേശിയായ ശ്രീനിഷ് കൊച്ചങ്ങാടിയിൽ വച്ച് പിടിയിലായത്.

Related Articles

Latest Articles