Sunday, May 5, 2024
spot_img

“ഗാസ പിടിച്ചെടുക്കാനോ രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാനോ ഞങ്ങൾക്ക് താല്പര്യമില്ല !പോരാട്ടം നിലനിൽപ്പിനായി; ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകും ” – നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി

ന്യൂയോര്‍ക്ക് : ഗാസയിലേക്കുള്ള കടന്നു കയറ്റം അബദ്ധമായിരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തിന് പിന്നാലെ മറുപടിയുമായി ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി. ഗാസ പിടിച്ചടുക്കുന്നതിന് തങ്ങൾക്ക് താത്പര്യമില്ലെന്നും എന്നാൽ ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി.

ഗാസയിലേക്ക് കരമാർഗമുള്ള നീക്കത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം പുറത്ത് വന്നത്. ഹമാസ് പാലസ്തീന്‍ ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇസ്രയേലിലേക്ക് കരമാർഗമുള്ള നീക്കങ്ങൾക്ക് സൈനികരെ അയക്കില്ലെന്ന് നേരത്തെ തന്നെ അമേരിക്ക വ്യക്തമാക്കിയിരുന്നു.

‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്‍പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചു. സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരയുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഗാസയില്‍ കഴിഞ്ഞ രാത്രിയിലും ഹാമാസ് തീവ്രവാദികളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ വലിയ രീതിയില്‍ വ്യോമാക്രമണം നടത്തി.

Related Articles

Latest Articles