കൊല്ലം: കൊട്ടാരക്കരയിൽ അയൽക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി അനിൽ കുമാറാണ് കൊല ചെയ്യപ്പെട്ടത്. മരം വീണതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി, സലാവുദ്ദീൻ, മകൻ ദമീദ് എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്. പൊലീസ് കേസെടുത്ത് എടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊച്ചിയിൽ സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനും മകനും അറസ്റ്റിലായി. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന്‍ വൈശാഖ് (24) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയതത്. മരിച്ച മഹേഷ് കുമാറിന്‍റെ അമ്മയുടെ പേരിലുള്ള സ്ഥലം ഈട് നല്‍കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെ പറ്റി ചൊവ്വാഴ്ച അമ്മാവനായ മണി, മണിയുടെ മകന്‍ വൈശാഖ് എന്നിവരുമായി മഹേഷ് കുമാര്‍ വാക്കു തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

