Friday, May 3, 2024
spot_img

രണ്ടരക്കോടി രൂപ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി; നടപടി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്.

ഏറെ നാളുകള്‍ക്കു ശേഷമാണു കേരളത്തിലേക്ക് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം ബിസിസിഐ അനുവദിക്കുന്നത്. ഈ ക്രിക്കറ്റ് പോരാട്ടം മലയാളികള്‍ ആഘോഷമാക്കാനൊരുങ്ങുമ്പോഴാണ് സ്റ്റേഡിയത്തിലെ വെെദ്യുതി വിച്ഛേദിച്ച വാർത്ത പുറത്തു വന്നിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.

Related Articles

Latest Articles