മുംബൈ: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. യാത്രക്കൂലി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് 25 കാരനായ ഓട്ടോ ഡ്രൈവർ യാത്രക്കാരനെ ബലാത്സംഗം ചെയ്തത്.
ഘാട്‌കോപ്പറിൽ നിന്നാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ഓട്ടോ വിളിച്ചത്. എന്നാൽ ഇറങ്ങേണ്ട സ്ഥലം യാത്രക്കാരനു കൃത്യമായി പറഞ്ഞുകൊടുക്കാൻ സാധിക്കാത്തത് ഡ്രൈവറെ വലച്ചു. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം 250 രൂപ യാത്രാക്കൂലിയായി ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും 100 രൂപയാണ് യാത്രക്കാരൻ നൽകിയത്. ഇത് ഡ്രൈവറെ ചൊടിപ്പിച്ചു. തുടർന്ന് രോഷാകുലനായ ഡ്രൈവർ യാത്രക്കാരനെ പ്രദേശത്തെ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയാക്കുകയായിരുന്നു. തുടർന്ന് എടിഎമ്മിൽ നിന്ന് 200 രൂപ പിൻവലിപ്പിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരന്റെ മൊബൈൽ ഫോണും എടിഎം കാർഡും പ്രതി എടുത്തുകൊണ്ടുപോയതായും പൊലീസ് പറയുന്നു.

