Sunday, May 19, 2024
spot_img

പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം;കൊല്ലത്ത് കൂട്ടത്തല്ല്;സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്

കൊല്ലം : ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്.പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് വൻ സംഘർഷത്തിന് വഴിയൊഴുക്കിയത്.ഇരുവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീണ്ടും പ്രശ്നമുണ്ടായത്. മരക്കഷ്ണങ്ങളുമായാണ് ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.

Related Articles

Latest Articles