Tuesday, May 7, 2024
spot_img

മദ്യത്തിലാറാടി മലയാളി!! ക്രിസ്മസിനു മലയാളി കുടിച്ചു വറ്റിച്ചത് 229.80 കോടിയുടെ മദ്യം;റമ്മിന് വൻ ഡിമാൻഡ്!!

തിരുവനന്തപുരം :കേരളത്തിലെ മദ്യപാനികളുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. കേരളത്തിൽ ക്രിസ്മസിന് മദ്യവിൽപ്പനയിൽ പുതിയ റെക്കോർഡിട്ടു. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം 89.52 കോടിയുടെ മദ്യം വിറ്റു .

കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം.

267 ഔട്ട്ലറ്റുകളിലാണ് ബീവറേജ് കോർപറേഷൻ സംസ്ഥാനത്ത് മദ്യവിൽപ്പന നടത്തുന്നത് . തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും ബീവറേജ് കോർപറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥലസൗകര്യമുള്ള ഷോപ്പുകൾ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നതായി അധികൃതർ പറയുന്നു.

Related Articles

Latest Articles