Friday, January 9, 2026

ദിയുവിൽ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍;15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച്‌ ബിജെപി അധികാരത്തിലേക്ക്

ദില്ലി: കേന്ദ്ര ഭരണപ്രദേശമായ ദിയുവിൽ ഏഴ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലെത്തി. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച്‌ ബിജെപി അധികാരത്തിലേക്ക്. ഹരേഷ് കപാഡിയ, ദിനേഷ് കപാഡിയ, രവീന്ദ്ര സോളങ്കി, രഞ്ജന്‍ രാജു വങ്കര്‍, ഭാഗ്യവന്തി സോളങ്കി, ഭാവ്നാഗ ദുദ്മല്‍, നികിത ഷാ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ദിയുവിലെ ഗോഗ്ലയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് കൗണ്‍സിലര്‍മാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാത്കര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഭാഗ്യവന്തി സോളങ്കി കിടപ്പിലായതിനാല്‍, അവര്‍ക്ക് വേണ്ടി പരപാടിയില്‍ പങ്കെടുത്തത് ഭര്‍ത്താവ് ചുനിലാലാണ്. ചുനിലാലും ബിജെപിയില്‍ ചേര്‍ന്നു. ഇത് കൂടാതെ മറ്റ് നിരവധി പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.

അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൗണ്‍സിലര്‍മാരുടെ കൂട്ട രാജി. നിലവില്‍ കോണ്‍ഗ്രസില്‍ ഹിതേഷ് സോളങ്കിയും സഹോദരന്‍ ജിതേന്ദ്ര സോളങ്കിയും മാത്രമാണ് ഉള്ളത്.

Related Articles

Latest Articles