Monday, April 29, 2024
spot_img

തമിഴ്‌നാട്ടിൽ ഡിഎംകെ – സിപിഎം ബന്ധം വഷളാകുന്നു !ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റ് സിപിഎമ്മിന് കൊടുക്കില്ലെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ – സിപിഎം ബന്ധത്തിൽ വിള്ളൽ. പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ അറിയിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാകുന്നത് .ഇക്കുറി കോയമ്പത്തൂര്‍ സീറ്റ് സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ പദ്ധതി.

എന്നാൽ തങ്ങളുടെ സിറ്റിംഗ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന ശാഠ്യത്തിലാണ് സിപിഎം. ഇന്ന് വിഷയത്തിൽ രണ്ടാമതും ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തുവെങ്കിലും അത് സിപിഎം തള്ളി. ചർച്ചകൾ തുടരുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

2019 ൽ നടന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഈ രണ്ട് സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. ഇത്തവണ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി അധികമായി നല്‍കണമെന്ന് സിപിഎം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ അനുവദിച്ചില്ല. നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച് വിജയിച്ച മണ്ഡലങ്ങളാണ്. കന്യാകുമാരി കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റാണ്.

Related Articles

Latest Articles