ചെന്നൈ: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്നു വെട്ടിനുറുക്കി പുഴയിലെറിഞ്ഞതിനു സമാനമായ കൊലാപതകം ചെന്നൈയിലും അരങ്ങേറി. ഡിഎംകെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്‍തൃസഹോദരനും ചേർന്നാണ് കൊന്നു വെട്ടിനുറുക്കി തല പുഴയിലെറിഞ്ഞത്. ചെന്നൈ മണലിയിലെ ഡിഎംകെ വാര്‍ഡ് സെക്രട്ടറി 65 കാരനായ എസ്.ചക്രപാണി ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 4ദിവസം മുന്‍പ് കാണാതായ ചക്രപാണിയെ കാമുകിയുടെ റോയപുരത്തെ വീടിന്റെ ശുചിമുറില്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാമുകി തമീമ ബാനു (40) അറസ്റ്റിലായി.എന്നാൽ തമീമയുടെ ഭർതൃസഹോദരൻ വസീം ബാഷ (35), ഇയാളുടെ സുഹൃത്ത് ദില്ലി ബാബു (29) എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് 10 മുതലാണ് ചക്രപാണിയെ കാണാതായത്. സ്കൂട്ടറില്‍ പുറത്തുപോയ ചക്രപാണി തിരികെ വന്നില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. റോഡുകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പോലീസ്, റോയപുരത്തെ ഗ്രേസ് ഗാര്‍ഡനില്‍നിന്നു സ്കൂട്ടര്‍ കണ്ടെത്തി.തുടർന്ന് ചക്രപാണിയുടെ മൊബൈൽ ഫോണ്‍ സ്കൂട്ടറിനു സമീപമുണ്ടെന്ന് സൈബര്‍സെല്‍ പരിശോധനയില്‍ വ്യക്തമായി. എന്നാൽ ഇതിനിടെ, രണ്ടാം തെരുവിലെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പോലീസിനെ അറിയിച്ചു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുടമ തമീമ ബാനുവും കുടുംബവും നേരത്തേ വാടയ്ക്കു താമസിച്ചിരുന്നതു ചക്രപാണിയുടെ കെട്ടിടത്തിലാണ്. പണം കടംവാങ്ങി തുടങ്ങിയ സൗഹൃദം പിന്നീട് ചക്രപാണിയും തമീമയും തമ്മിലുള്ള പ്രണയമായി വളര്‍ന്നു. വീടുമാറിയെങ്കിലും ഇരുവരും ബന്ധം വിട്ടില്ല. തുടർന്ന് ചക്രപാണി തമീമയെ കാണാനെത്തി. ഇതു മനസ്സിലാക്കിയ തമീമയുടെ ഭര്‍തൃസഹോദരന്‍ വസീം ബാഷ ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി.
ഇതിനിടെ വീട്ടിലിരുന്ന കത്തിയെടുത്തു ചക്രപാണിയെ വസീം ആക്രമിച്ചു. വെട്ടേറ്റുവീണ ചക്രപാണി മരിച്ചെന്നുറപ്പായതോടെ വെട്ടിനുറുക്കി ഉപേക്ഷിക്കാന്‍ തമീമയും വസീമും തീരുമാനിച്ചു. ഇതിനായി സുഹൃത്തായ ഓട്ടോഡ്രൈവര്‍ ദില്ലി ബാബുവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പത്തു കഷ്ണങ്ങളായി വെട്ടിനുറുക്കിയ മൃതദേഹം പിന്നീട് ചെറിയ പ്ലാസ്റ്റിക് ബാഗുകളിലേക്കുമാറ്റി. തലഭാഗം അന്നുതന്നെ ദില്ലിബാബു അഡയാര്‍ പാലത്തില്‍നിന്നു പുഴയിലേക്കെറിഞ്ഞു. ബാക്കിഭാഗങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനായി ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം കൊലപാതകത്തിനുശേഷം വസീം ബാഷയും ദില്ലി ബാബുവും ഒളിവില്‍പോയി. ചക്രപാണിയുടെ തലയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായില്ല. ഒളിവില്‍പോയ ഇരുവര്‍ക്കുമായി അന്വേഷണം തുടരുകയാണ് പോലീസ്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…