Tuesday, May 21, 2024
spot_img

തിരുവഞ്ചൂരിന് കറുപ്പ് നിറമെന്ന് എംഎം മണി: അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’ എന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകഷ്ണൻ രംഗത്ത്. എംഎം മണിയ്‌ക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു.

”ഈയിടെ എംഎം മണി പറഞ്ഞു. എനിക്ക് കറുപ്പ് നിറമാണെന്ന്,അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ,നല്ല കൃത്യമാണ്,ഇതുപോലുള്ള പാഴ് വാക്ക് പറയുന്നവരുണ്ട് നമ്മൾ അവരെ അവഗണിക്കുകയെന്ന് തിരുവഞ്ചൂർ പറഞ്ഞു.”

അതേസമയം അഞ്ചേരി ബേബി വധക്കേസിൽ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയതിന് ശേഷമാണ് എംഎം മണി വിവാദപരാമർശം നടത്തിയത്. തുടർന്ന് തിരുവഞ്ചൂർ വഞ്ചകനാണെന്നും അദ്ദേഹം രാഷ്‌ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും എംഎം മണി ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ‘മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ്. നിറത്തിന്റെ കാര്യത്തിൽ ഞാനും അദ്ദേഹവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാൾ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി. അതിനാൽ നിലവാരം വിട്ടിട്ടുള്ള ഒരു വിമർശനത്തിനും താൻ തയ്യാറല്ലെന്ന് തിരുവഞ്ചൂർ രാധാകഷ്ണൻ പറഞ്ഞിരുന്നു.

Related Articles

Latest Articles