Monday, April 29, 2024
spot_img

എന്നും തൈര് കഴിക്കുന്നവരാണോ ?എങ്കിൽ ഇതൊന്ന് അറിയണം,ശ്രദ്ദിക്കേണ്ടതെല്ലാം

വയറിന്റെ ആരോഗ്യത്തിനും തണുപ്പ് നിലനിര്‍ത്താനും തൈര് കഴിക്കുന്നത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. തൈരില്‍ പ്രോബയോട്ടിക്‌സും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ചിലര്‍ക്ക് തൈര് കഴിച്ചതിനുശേഷം മുഖക്കുരു, അലര്‍ജി, ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. കൂടാതെ, ചിലര്‍ക്ക് തൈര് കഴിച്ചതിനുശേഷം ശരീരത്തില്‍ ചൂട് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ദിവസവും എത്രത്തോളം തൈര്, എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് അറിയാം.

ദിവസവും തൈര് കഴിക്കുന്നതിന്റെ ദോഷങ്ങള്‍

നിങ്ങളുടെ ദഹനവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ദിവസവും തൈര് കഴിക്കരുതെന്നാണ് പറയപ്പെടുന്നത്. ദഹനവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ തൈര് കഴിച്ചാല്‍ മലബന്ധ പ്രശ്നം നേരിടേണ്ടി വന്നേക്കാം. ദിവസവും ഒന്നിലധികം കപ്പ് തൈര് കഴിക്കുമ്പോളാണ് പ്രധാനമായും ഈ പ്രശ്‌നം നേരിടേണ്ടിവരുക. അതിനാല്‍ ദിവസവും ഒരു കപ്പ് തൈര് മാത്രം കഴിക്കാവുന്നതാണ്.ഒരിക്കലും തൈര് ചൂടാക്കിയ ശേഷം കഴിക്കരുത്. ഇങ്ങനെ ചെയ്താല്‍ തൈരിലെ എല്ലാ പോഷകങ്ങളും നശിക്കും. കൂടാതെ നിങ്ങള്‍ അമിതവണ്ണമുളളവരാണെങ്കില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്. ആയുര്‍വേദ പ്രകാരം തൈര് പഴങ്ങളില്‍ ചേര്‍ത്തും കഴിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.ദിവസവും തൈര് കഴിക്കുന്നതിന് പകരം മോരാക്കി കഴിക്കാവുന്നതാണ്. മോരില്‍ ഉപ്പ്, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തും കുടിക്കാവുന്നതാണ്. തൈരില്‍ വെള്ളം കലര്‍ത്തുമ്പോള്‍ അത് തൈരിന്റെ ചൂടുള്ള സ്വഭാവത്തെ സന്തുലിതമാക്കുന്നു. അതിനാല്‍ തൈരില്‍ വെള്ളം ചേര്‍ത്ത് മോരാക്കി കുടിക്കുന്നതാണ് അഭികാമ്യം.

Related Articles

Latest Articles