Wednesday, September 30, 2026

സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച; ഒരു ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സൈന്യം

പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നടന്ന പ്രതിഷേധത്തില്‍ സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഒരു ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സൈന്യം. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (PTI) അനുകൂലികളുടെ പ്രതിഷേധത്തെക്കുറിച്ച് സൈന്യം രണ്ട് അന്വേഷണങ്ങള്‍ നടത്തിയെന്നും ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മേജര്‍ ജനറല്‍ അര്‍ഷാദ് ഷെരീഫ് പറഞ്ഞു.

മെയ് 9 ന്, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലാഹോര്‍ കോര്‍പ്സ് കമാന്‍ഡര്‍ ഹൗസ്, മിയാന്‍വാലി എയര്‍ബേസ്, ഫൈസലാബാദിലെ ഐഎസ്ഐ കെട്ടിടം എന്നിവയുള്‍പ്പെടെ 20 ലധികം സൈനിക സ്ഥാപനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും നശിപ്പിച്ചിരുന്നു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനവും പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.

Related Articles

Latest Articles