Monday, May 20, 2024
spot_img

പൂജകളിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നത് കാണാറുണ്ടോ ?ഇതാണ് കാരണം,അറിയേണ്ടതെല്ലാം

ദേവീ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാടുകളില്‍ ഒന്നാണ് നാരങ്ങ വിളക്ക്.ഹൈന്ദവാചാര പ്രകാരം അതു പോലെ നിരവധി ചടങ്ങുകൾക്ക് നാരങ്ങ ഉപയോഗിക്കുന്നു.രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാട് നാരങ്ങാവിളക്കാണ്.ദേവീ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാടുകളില്‍ ഒന്നാണ് നാരങ്ങ വിളക്ക്. ഹൈന്ദവാചാര പ്രകാരം അതു പോലെ നിരവധി ചടങ്ങുകൾക്ക് നാരങ്ങ ഉപയോഗിക്കുന്നു. രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്.

അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും.ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ലഘുവായ ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.പൂജകളില്‍ ദുരാത്മാക്കളെ തുരത്താനായി നാരങ്ങ ഉപയോഗിക്കാറുണ്ട്. ദുരാത്മാക്കളെ അകറ്റാന്‍ കഴിവുള്ളതാണ് ദുര്‍‍ഗ്ഗാ ദേവി. നാരങ്ങാ വിളക്ക് കത്തിക്കുമ്പോൾ നാരങ്ങ നമ്മളോട് സദൃശമാകുന്നു, നമ്മുടെ ഉള്‍ഭാഗം ദൈവത്തെ കാണിക്കണം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

Related Articles

Latest Articles