Sunday, May 19, 2024
spot_img

നിങ്ങൾക്ക് ഇടക്കിടെ ശരീരം തളർച്ച ക്ഷീണം മുതലായവ ഉണ്ടാവാറുണ്ടോ ?കാരണം ഇതാണ് ,അറിയേണ്ടതെല്ലാം

നിങ്ങൾക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന ശാരീരിക പ്രശ്നങ്ങൾക്ക് കാരണം രോഗപ്രതിരോധ ശേഷി ഇല്ലായ്മയാണ്.രോഗ പ്രതിരോധ ശേഷി ഇല്ലായ്മയ്ക്ക് ചെറുനാരങ്ങായാണ് ഏറ്റവും ഫലപ്രദം.ഈ കൊറോണകാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് ചെറുനാരങ്ങയെ ആണ്. നല്ല ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും വൃക്കയില്‍ കല്ല് വരാതിരിക്കാനുമെല്ലാം ചെറുനാരങ്ങ നല്ലതു തന്നെ. വേനല്‍ കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റാണ് നല്ല നാരങ്ങാ വെള്ളം. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പോഷകങ്ങള്‍ കൂടാതെ, അവ മധുരമോ, ഉപ്പിടാതെയോ കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ന് മിക്കവര്‍ക്കും പ്രമേഹം ഉണ്ട്. ചെറുപ്പക്കാരില്‍ വരെ പ്രമേഹം കണ്ടുവരുന്നുണ്ട്. വഴി തെറ്റിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് പലരേയും പ്രമേഹത്തിലേയ്ക്ക് കൈപിടിക്കുന്നത്. ഒരിക്കല്‍ വന്നാല്‍, മാറ്റിയെടുക്കാന്‍ സാധിക്കാത്ത ഈ അസുഖത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ. വിറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് നാരങ്ങ. വിറ്റമിന്‍ സി മാത്രമല്ല, നാരുകളും ആന്റിഓക്‌സിഡന്റ്‌സും മധുരം കുറവുമായ ചെറുനാരങ്ങ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങള്‍ മെറ്റബോളിസം കൂട്ടുന്നതിനും സഹായിക്കുന്നതായി ന്യൂട്രീഷനിസ്റ്റും ഹോമിയോ ഡോക്ടറുമായ സ്മിത ഭോര്‍പട്ടീല്‍ പറയുന്നു. രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് കൂടാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ഇന്‍സുലിന്‍ ലെവല്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

Related Articles

Latest Articles