Tuesday, May 14, 2024
spot_img

നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ ? എന്നാൽ ഇനി ഡോക്ടറെ കാണാന്‍ വൈകരുത്

ക്യാൻസർ എന്നത് പണ്ടുകാലങ്ങളിൽ അധികം കണ്ടുവരാത്ത ഒരു അസുഖമായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. പനി പോലെ സാധാരണമായി മാറിയിരിക്കുകയാണ് ക്യാൻസറും. പലതരം ക്യാൻസറുകളാണുള്ളത്. ഇതിൽ സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് അണ്ഡാശയ കാന്‍സര്‍. ഇത് അവസാന ഘട്ടത്തിലാണ് പലരിലും തിരിച്ചറിയുന്നത്. ശരീരം തരുന്ന ചില ലക്ഷണങ്ങളെ പലപ്പോഴും വയര്‍ സംബന്ധമായ അസുഖമാണെന്ന് കരുതി പലരും നിസ്സാരവൽക്കരിക്കാറാണ് പതിവ്. അവസാന ഘട്ടമാകുമ്പോഴേയ്ക്കും രോഗം അതീവ ഗുരുതരാവസ്ഥയിലെത്തിയിട്ടുമുണ്ടാകും.

വയര്‍ വല്ലാതെ വീര്‍ത്തിരിക്കുന്നതും വയറിലെ ഉരുണ്ട് കയറ്റവും പലരും കാര്യമാക്കാറില്ല. വയറെരിച്ചിലിന്റെ പ്രശ്‌നമാണെന്ന് കരുതി പലപ്പോഴും ഇത് തള്ളിക്കളയുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമായി പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറുമില്ല.

പുറം വേദനയും ഇങ്ങനെതന്നെയാണ്. അണ്ഡാശയ അര്‍ബുദം കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. അതുകൊണ്ട് പതിവായി പുറംവേദന ഉണ്ടാകുന്നവര്‍ ഡോക്ടറെ ബന്ധപ്പെടണം.

മലബന്ധം, അതിസാരം എന്നിവയും ദഹനപ്രശ്‌നമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങള്‍ സ്ത്രീകളില്‍ അണ്ഡായശ അര്‍ബുദത്തിന്റെ സൂചനയായും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങൾ പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനടി ഡോക്ടറിനെ കാണുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.

Related Articles

Latest Articles