Friday, May 17, 2024
spot_img

ദിവസവും അരമണിക്കൂറിൽ കൂടുതൽ നിങ്ങൾ മൊബൈൽ ഫോണിൽ സംസാരിക്കാറുണ്ടോ?എങ്കിൽ ഇത് തീർച്ചയായും അറിയേണ്ടതുണ്ട്

മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നെയില്ല.ഒരുദിവസം അരമണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമാകുമെന്നാണ് പഠനം പറയുന്നത്. ആളുകൾ മൊബൈലിൽ എത്രനേരം സംസാരിക്കുന്നു എന്നത് ഹൃദയാത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കും. കൂടുതൽ മിനിറ്റ് സംസാരിക്കുന്നുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്.
30നും 79വയസ്സിനും ഇടയിൽ പ്രായമുള്ള ഏകദേശം 130 കോടി ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നാണ് കണക്കുകൾ. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പല ഗുരുതര രോഗങ്ങൾക്കും പ്രധാന കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം.

മൊബൈൽ ഫോണുകൾ കുറഞ്ഞ അളവിൽ റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ പുറപ്പെടുവിക്കുന്നതിനാൽ ഇതുമായി തുടർച്ചയായി ബന്ധപ്പെട്ടിരിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും. 37നും 73നും ഇടയിൽ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. എത്ര വർഷം ഫോൺ ഉപയോ​ഗിച്ചു, ആഴ്ചയിൽ എത്ര മണിക്കൂർ ഉപയോ​ഗിച്ചു തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്.

ആഴ്ചയിൽ ഒരു തവണയെങ്കിൽ മൊബൈൽ ഉപയോ​ഗിച്ച് ഫോൺ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്തവരെ മൊബൈൽ ഉപയോ​ഗിക്കുന്നവരായി കണക്കാക്കിയാണ് പഠനം നടത്തിയത്. ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെ മൊബൈലിൽ സംസാരിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടാൻ എട്ട് ശതമാനമാണ് സാധ്യതയെങ്കിൽ ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ സംസാരിക്കുന്നവരിൽ ഇത് 13 ശതമാനമാണ്. നാല് മുതൽ ആറ് മണിക്കൂർ വരെ ഫോണിൽ സംസാരിക്കുന്നവർക്ക് രക്തസമ്മർദ്ദം കൂടാൻ 16 ശതമാനം സാധ്യതയുണ്ട്. ആറ് മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഇത് 25 ശതമാനമാണ്.

Related Articles

Latest Articles