Sunday, May 12, 2024
spot_img

ഹാന്‍ഡ് വാഷുകള്‍ ഉപയോ​ഗിച്ച് കൈകഴുകാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കും. എന്നാല്‍ അത് ശരിയല്ല. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുക. കുട്ടികള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കി കഴിഞ്ഞാലും അല്പം കയ്യില്‍ അവശേഷിക്കും. അത് കയ്യില്‍നിന്ന് നേരിട്ട് വായിലാക്കുകയും ചെയ്യും. അത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. 2012 മുതല്‍ 2014 വരെ പന്ത്രണ്ട് വയസുള്ള കുട്ടികളെ വിശദമായ പഠിച്ച ശേഷമാണ് ഇത്തരമൊരു പഠനഫലം പുറത്തുവന്നത്. അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.

ചില വൈറസ്സുകള്‍ക്കെതിരെ വിപണിയില്‍ ലഭ്യമായ ഹാന്‍ഡ്‌ വാശുകളില്‍ പലതും ഫലപ്രദമല്ലെന്നും, പല ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഹാന്‍ഡ് വാഷുകള്‍ക്ക് കഴിയുന്നില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടിന്‍ ഫുഡുകളിലും പേപ്പറിലും കാണപ്പെടുന്ന ബിസ്ഫിനോള്‍ എന്ന രാസവസ്തു ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ശരീരത്തിലെ ചില അവശ്യ ഹോര്‍മോണുകളെ നശിപ്പിക്കുകയും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

Related Articles

Latest Articles