Sunday, May 19, 2024
spot_img

മമതയ്ക്കെതിരെ വടിയെടുത്ത് ഹൈക്കോടതി : ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നും ക്രൂരമായി മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട് വിവാദമാവുകയാണ്. മമത ബാനര്‍ജിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്ന പരിഹാരത്തിന് എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ചികിത്സയിയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയും, ജൂനിയര്‍ ഡോക്ടര്‍മാരെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തില്‍ തലയോട്ടിക്ക് പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍ പരിബാഹ മുഖര്‍ജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Related Articles

Latest Articles