Monday, November 16, 2026

ബോധപൂർവ്വം ഇത്തരം ആളുകളെ സർക്കാർ കൊണ്ടുവരുമോ?”- ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ ഒന്നുമറിയാതെ ഉരുണ്ടുകളിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നുമാണ് മുഹമ്മദ് റിയാസിന്റെ വിശദീകരണം. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

“രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ ? നല്ല ഉദ്ദേശത്തോടെ, മുൻപും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മൽഹോത്രയെയും വിളിച്ചത്. ചാര പ്രവർത്തി ചെയ്യുന്ന ആൾ എന്ന് അറിഞ്ഞിട്ടല്ല അവരെ കൊണ്ടുവന്നത്. ബോധപൂർവ്വം ഇത്തരം ആളുകളെ സർക്കാർ കൊണ്ടുവരുമോ? പ്രചാരണം നടത്തുന്നവർ ഇഷ്ടം പോലെ ചെയ്തോട്ടെ” – മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരെ ടൂറിസം വകുപ്പ് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന വ്ലോഗർമാരുടെ പട്ടികയാണ് വിവരവകാശ രേഖയിലൂടെ പുറത്തുവന്നത്. പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പേരും പട്ടികയിലുണ്ട്. താമസം, ഭക്ഷണം,യാത്രാ, ചിലവുകൾക്ക് പുറമെ വേതനവും ടൂറിസം വകുപ്പ് നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വീഡിയോ വ്ലോഗും ജ്യോതി മൽഹോത്ര യൂട്യൂബിൽ പ്രസിദ്ധീകരിച്ചിരുന്നു.

Related Articles

Latest Articles