Friday, March 29, 2024
spot_img

ഉടമയ്‌ക്കൊപ്പമുള്ള നായയുടെ പാരാ​ഗ്ലൈഡിം​ഗ് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാരുടെ ഹൃദയം കീഴക്കുന്നു: വൈറലായി വീഡിയോ

പലപ്പോഴും സാഹസികമായ കായിക വിനോദങ്ങൾ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പാരാഗ്ലൈഡിംഗ് ആസ്വദിക്കുന്ന ഒരു നായയുടെ വീഡിയോ ആണ്. വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ സമോയ്ഡ് ഇനത്തില്‍ പെട്ട ഒരു നായ ഉടമയ്ക്കൊപ്പം പാരാഗ്ലൈഡിംഗ് നടത്തുന്നതാണ് കാണുന്നത്. ഷാംസ് ഫിലിം മേക്കർ എന്ന തന്റെ അക്കൗണ്ടിലൂടെ ഈ വളർത്തു നായയുടെ നിരവധി ചിത്രങ്ങളും വിവരണങ്ങളും ഉടമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെപെട്ടെന്നാണ് വൈറലായത്. നിരവധിപേർ വീഡിയോ മനോഹരമെന്നും ക്യൂട്ടെന്നും ഒക്കെയാണ് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലരാവട്ടെ ഇത് ക്രൂരമാണെന്ന് പ്രതികരിക്കുന്നുണ്ട്. അതേസമയം ഒരു സ്ത്രീ ഫേസ്ബുക്കില്‍ കുറിച്ചത് ഇത്തരം സാഹസികതകള്‍ നായകള്‍ക്കുള്ളതല്ല എന്നും ഈ അനുഭവം നായയെ വേട്ടയാടുമെന്നുമാണ്. നായകള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ അവയെ കൊണ്ട് ചെയ്യിക്കൂ അവയെ ഭയപ്പെടുത്താതെ എന്നും അവര്‍ കുറിച്ചു. എന്തായാലും വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ രൂപീകരിച്ചിരിക്കുകയാണ്. ഒരു കൂട്ടർക്ക് അത് ആസ്വദിക്കാനായെങ്കിൽ മറ്റു ചിലർ നായയോട് ഇങ്ങനെ ചെയ്യരുത് എന്ന് ഉറപ്പിച്ച് പറയുന്നു.

Related Articles

Latest Articles