Tuesday, January 6, 2026

ശിവകാര്‍ത്തികേയന്‍റെ പുതിയ ചിത്രം ‘ഡോണി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഡോണ്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രമാണ് ഡോൺ. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സിബി ചക്രവര്‍ത്തിയാണ്. ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ആളാണ് സിബി. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്നിരിക്കുന്ന ഒരു പ്രണയഗാനമാണ് ഇത്. വിഘ്നേഷ് ശിവന്‍റെ വരികൾക്ക് ആദിത്യ ആര്‍ കെ ആണ് ആലാപനം നൽകിയത്. പ്രിയങ്ക മോഹന്‍ നായികയാവുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കെ എം ഭാസ്‍കരനാണ് നിർവഹിക്കുന്നത്.

Related Articles

Latest Articles