Saturday, January 10, 2026

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഇത് രണ്ടാം തവണ

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. 197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇംപീച്ച്‌മെന്റിന് പിന്നാലെ അനുയായികളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത ട്രംപ് രംഗത്തുവന്നു.

10 റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ പിന്തുണ ഇംപീച്ച്‌മെന്റിന് ലഭിച്ചത് ശ്രദ്ധയേമായി. അതേസമയം, ജനുവരി 20 ന് മുന്‍പ് ശരിയായ അര്‍ത്ഥത്തിലുള്ള വിചാരണ സെനറ്റിന് മുന്‍പില്‍ നടത്തുവാനുള്ള സാധ്യതയില്ലെന്ന് സെനറ്റ് മജോരിറ്റി ലീഡര്‍ പറഞ്ഞു. അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ആരോപിച്ചായിരുന്നു ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ്. ഇത് രണ്ടാംതവണയാണ് ഡൊണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകുന്നത്.

Related Articles

Latest Articles