Friday, May 17, 2024
spot_img

ട്രംപിന് സുഹൃദപൂച്ചെണ്ടുകളുമായി രാഷ്ട്രപതി ഭവൻ

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനെ ഔപചാരികമായി സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ രാഷ്ടപതി ഭവനിലേക്ക് ആനയിച്ചത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് ട്രംപിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കിവരുന്നതില്‍ മികച്ച സ്വീകരണമാണ് ട്രംപിനും മെലാനിയ ട്രംപിനും സംഘത്തിനും രാഷ്ടപതി ഭവനില്‍ ലഭിച്ചത്. രാഷ്ടപതി ഭവന്‍ അങ്കണത്തില്‍ ആറ് ഓഫീസര്‍മാരും 150 സൈനികരും ചേര്‍ന്നുള്ള ഗാര്‍ഡ് ഓഫ് ഓണറും അമേരിക്കന്‍ പ്രസിഡന്റ് പരിശോധിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ഇടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതി ഭവനിലും പ്രകടമായിരുന്നു. ഏഴ് മണിക്ക് ട്രംപിന് അത്താഴ വിരുന്നും രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്നുണ്ട്.

Related Articles

Latest Articles