ദില്ലി: ഒരു ജനതയുടെ ആസ്വാദക മനസിലേക്ക് ഇത്രയധികം ചാനലുകള്‍ കടന്നുവരാതിരുന്ന കാലം. സ്വീകരണ മുറികളില്‍ നിറഞ്ഞു നിന്നത് ദൂരദര്‍ശനായിരുന്നു. ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ദൂരദര്‍ശന്‍ അറുപത് വയസ് പൂര്‍ത്തിയാക്കിയത് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കി. ദൂരദര്‍ശന്റെ പഴയകാല ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയത്. മഹാഭാരതം, മാല്‍ഗുഡി ഡേയ്സ് തുടങ്ങി ദൂരദര്‍ശന്റെ എക്കാലത്തേയും മികച്ച സീരിയലുകളുടെ പേരുകള്‍ വിവിധ ഹാഷ്ടാഗുകളില്‍ പ്രത്യക്ഷപ്പെട്ടു.
ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേഷണം തുടങ്ങിയത്. ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം 1982ലാണ് ആരംഭിച്ചത്. 82 ലെ സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. രാമായണം, ഹം ലോഗ്, ഫൗജി പരമ്പരകളും രംഗോലി, ചിത്രഹാര്‍ തുടങ്ങിയവ ദൂരദര്‍ശന്റെ ജനകീയ പരിപാടികളായി.
ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ കാണാന്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പുതിയ ചാനലുകള്‍ക്കിടയില്‍ ദൂരദര്‍ശന്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് പറയുമ്പോള്‍ അതൊരു അദ്ഭുതം തന്നെയാണ്.

