Monday, April 29, 2024
spot_img

ഗുരുഗ്രാം ജയ്പൂർ ഹൈവേയിൽ ഡബിള്‍ ഡെക്കര്‍ ബസിന് തീപിടിച്ച് രണ്ട് യാത്രക്കാർ വെന്തു മരിച്ചു !29 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

ദില്ലി -ഗുരുഗ്രാം എക്‌സപ്രസ്‌വേയില്‍ ഓട്ടത്തിനിടെ ഡബിള്‍ ഡെക്കര്‍ ബസിനു തീപിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗുരുഗ്രാം സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാര്‍സ മേല്‍പ്പാലത്തിനു സമീപം ദില്ലിയെയും ജയ്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ്‌വേയിലാണ് അപകടം സംഭവിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ മൂന്ന് അഗ്നിശമനസേന വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാലാണ് കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരുന്നത്. ബസിനെ തീ വിഴുങ്ങുന്നതും ആകാശത്തേക്ക് പുകയുയരുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

Related Articles

Latest Articles