Saturday, September 19, 2026

ഡോ.ബാബു പോൾ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേരളത്തിലെ സാംസക്കാരിക രംഗത്തെ നിറസാന്നിധ്യവുമായി ഡോ. ഡി ബാബുപോള്‍ അന്തരിച്ചു. 78 വയസായിരുന്നു. പ്രമേഹംമൂലം കാലില്‍ ഉണ്ടായ മുറിവില്‍നിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും ഇന്ന് പുലര്‍ച്ചെയോട് അന്ത്യം സംഭവിക്കുകയുമായിരുന്നു.

രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം.

Related Articles

Latest Articles