Friday, May 24, 2024
spot_img

അഞ്ജനയ്ക്ക് കുങ്കിയാന പരിശീലനം; വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി: കോടനാട് അഭയാരണ്യത്തിലെ അഞ്ജന എന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി കൊണ്ടുപോകുവാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ആനകള്‍ ഇല്ലാതാകുന്നതോടെ കോടനാട്ടെ വിനോദ സഞ്ചാര സാധ്യത ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആനയെ കൊണ്ടുപോകുന്നതില്‍ നിന്നും വനംവകുപ്പ് പിന്മാറി. മൂന്ന് ആനകളെയാണ് കോടനാട്ടുള്ള അഭയാരണ്യത്തില്‍ എത്തിച്ചത്. ഇതില്‍ രണ്ടെണ്ണത്തെ ഇവിടെ നിന്നും വയനാട്ടിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയി. ശേഷിക്കുന്ന ഒരാനയെ കൂടി കൊണ്ടുപോകുവാന്‍ ലോറികള്‍ എത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

ഏതാനും നാള്‍ക്ക് മുന്‍പ് നീലകണ്ഠന്‍ എന്ന ആനയെ കുങ്കിയാന പരിശീലനത്തിനായി വനംവകുപ്പ് ഇവിടെ നിന്നും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നീലകണ്ഠനെ തിരികെ കൊണ്ടുവന്നില്ല. ഇതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.

Related Articles

Latest Articles