Monday, September 28, 2026

അംബേദ്കറുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ ചിന്തകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കരുത്ത് പകരുന്നത്

ദില്ലി: രാജ്യത്തിനായി അംബേദ്കറുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ശില്‍പി ഡോ ബിആര്‍ അംബേദ്കറുടെ 64-ാം ചരമ വാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
‘ഡോ. അംബേദ്കറുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കരുത്ത് പകരുന്നു’ -മോദി ട്വീറ്റ് ചെയ്തു.

1891 ഏപ്രില്‍ 14 ന് ജനിച്ച ബാബാസാഹേബ് അംബേദ്കര്‍ നിയമജ്ഞന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്നീ മേഖലയില്‍ നിപുണനായിരുന്നു.1956 ഡിസംബര്‍ 6 ന് അദ്ദേഹം അന്തരിച്ചു.

Related Articles

Latest Articles