Saturday, May 4, 2024
spot_img

ആധുനിക വൈദ്യ ശാസ്ത്രത്തിലെ മുതിർന്ന ഭിഷഗ്വരന് വിട; ഡോ. സി.പി മാത്യുവിന്റെ ശവസംസ്‌കാരം ഇന്ന്

കോട്ടയം: ഇന്നലെ അന്തരിച്ച ഡോ. സി.പി മാത്യുവിന്റെ ശവസംസ്‌കാരം ഇന്ന് അദ്ദേഹത്തിന്റെ കോട്ടയത്തുള്ള (Kottyam0 വീട്ടു വളപ്പിൽ നടക്കും. ആധുനിക വൈദ്യ ശാസ്ത്രത്തിലെ മുതിർന്ന ഡോക്ടർമാരിലൊരാളായിരുന്നു ഡോ. സി.പി മാത്യു. ഭാരതീയ പാരമ്പര്യ വൈദ്യശാഖകളുമായി ഉള്ള സമന്വയത്തിനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നത്. അതിനെ ഒരു കാരണവശാലും തഴയാൻ പാടില്ല എന്ന വിശ്വാസക്കാരൻ കൂടിയായിരുന്നു ഡോ. സി.പി മാത്യു. ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും അദ്ദേഹം നിഷ്കർഷയും പുലർത്തിയിരുന്നു.

സിദ്ധവൈദ്യത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് അതിലൂടെ ഒരായിരം പേർക്ക് സൗഖ്യത്തിനു കാരണക്കാരൻ ആയ പ്രമുഖനായ അലോപ്പതി ഡോക്ടർ അതായിരുന്നു ഡോ. സി.പി മാത്യു (DR.C.P Mathew) അന്‍പതിനായിരത്തിലധികം ക്യാന്‍സര്‍ രോഗികളെ രോഗത്തില്‍ നിന്നും രക്ഷിച്ചെടുത്ത അദ്ദേഹം, എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ച് തൊണ്ണൂറ്റി ഒന്നാം വയസിലും ആയിരക്കണക്കിന് രോഗികളുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്നു.

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചികിത്സാരീതികൾ

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്. സിദ്ധ, ആയുര്‍വേദ, ഹോമിയോ, തുടങ്ങിയവ ഉള്‍പ്പെട്ട സംയോജിത ചികിത്സകളിലൂടെ പ്രത്യാശ നഷ്ടപ്പെട്ട കാന്‍സര്‍ രോഗികളെ സുഖപ്പെടുത്തി.

അലോപ്പതിയില്‍ രോഗം ഭേദമാക്കാന്‍ സാധിക്കാതെ പാലിയേറ്റീവ് കെയറിനു അയയ്ക്കുന്ന രോഗികളെ സിദ്ധയ്ക്കും, ആയുര്‍വ്വേദത്തിനും ശുപാര്‍ശചെയ്തിരുന്നു. ആധുനിക ചികിത്സാ ശാസ്ത്രത്തിലെ രോഗപരിശോധനാ രീതികള്‍ അറിയാവുന്ന തനിക്ക് എന്തുകൊണ്ട് സിദ്ധകൂടി പ്രാക്ടീസ് ചെയ്തുകൂടാ എന്ന ചിന്ത അദ്ദേഹത്തിന് വരികയും സിദ്ധയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുവാനും തുടങ്ങി. കിട്ടാവുന്ന ബുക്കുകളെല്ലാം സംഘടിപ്പിച്ചു വായിച്ചു മനസിലാക്കി. മദ്രാസില്‍ ചില കമ്പനികള്‍ സിദ്ധ മരുന്നുകള്‍ നിര്‍മ്മിച്ചിരുന്നു. അവരുമായി ബന്ധപെട്ടു മരുന്നുകള്‍ സംഘടിപ്പിച്ചു. അന്നുമുതല്‍ ഏകദേശം മുപ്പത്തിയേഴ് വര്‍ഷങ്ങളായി സിദ്ധ മരുന്നുകളാണ് കൂടുതലും രോഗികള്‍ക്ക് നല്‍കിയിരുന്നത്.

Related Articles

Latest Articles