Tuesday, May 7, 2024
spot_img

മലയാള സിനിമയിലെ അതികായന് കണ്ണീരോടെ വിട; നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം (Nedumudi Venu Death) ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30 വരെയായിരിക്കും അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. അതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലെയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ താരത്തെ അനുസ്മരിച്ചു. മലയാള സിനിമയുടെ തീരാനഷ്ടങ്ങളിലൊന്നാണ് നെടുമുടി വേണുവിന്റെ വിയോഗം.

Related Articles

Latest Articles