വിവിധ മേഖലകളിൽ,സ്തുത്യർഹമായ സേവന സന്നദ്ധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള,ഡോ.മംഗളം സ്വാമിനാഥൻ ഫൌണ്ടേഷൻ നൽകുന്ന പുരസ്‌കാരങ്ങൾ ഈ മാസം ഇരുപത്തിയൊമ്പതാം തീയതി വൈകിട്ട് നാലുമണിക്ക് ന്യൂ ഡൽഹി N M D C ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്യും.

ഭാരതീയ ജനത പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരദാനം നിർവഹിക്കും.മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയും,ഡോ.മംഗളം സ്വാമിനാഥൻ ഫൌണ്ടേഷൻ മുഖ്യരക്ഷാധികാരിയുമായഡോ.മുരളി മനോഹർ ജോഷി,രാഷ്ട്രീയ സാംസ്കാരിക കലാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.അഞ്ചു് വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾക്ക്, രഞ്ജന നാരായൺ,വി ശെൽവരാജ്,ഡോ .കിരൺ സേഥ്,കോനൈൻ ഷെരീഫ്,സേവാഭാരതി,കേരളം എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുമെന്ന്,ഡോ മംഗളം സ്വാമിനാഥൻ ഫൌണ്ടേഷൻ ചെയർമാൻ,ഡോ.ആർ ബാലശങ്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

