Wednesday, May 15, 2024
spot_img

ലോകശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടംനേടി മലയാളി വനിത: ഡോ. മായാ ജേക്കബ്​ ജോൺ മുൻനിരയിൽ; ഇത് നാലുകോടിയുടെ അഭിമാന നിമിഷം

കോട്ടയം: സാൻഫോഡ് സർവകലാ ശാല നടത്തിയ ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി മലയാളി വനിതയും. ദക്ഷിണാഫ്രിക്കയിലെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സി.എസ്.ഐ.ആർ) പ്രിസിപ്പൽ സയന്റിസ്റ്റ് കോട്ടയം നാലുകോടി സ്വദേശി ഡോ. മായ ജേക്കബ് ജോണാണ് ഈ നേട്ടം കൈവരിച്ചത്.

ഒരു ലക്ഷം പേരുടെ പട്ടികയിൽ നിന്നും പൊളിമർ മെറ്റീരിയൽ വിഭാഗങ്ങളിൽ 1289, 1052 സ്ഥാനങ്ങളാണ് മായ നേടിയിരിക്കുന്നത്. എം.ജി സർവകപാശാലയിലെ പൂർവ വിദ്യാർഥിനിയായ മായ നിലവിലെ വൈസ് ചാൻസിലർ പ്രഫ.സാബു തോമസ്റ്റിക് പോലുള്ള പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങൾക്കു ബദലായി ജൈവ വസ്തുക്കൾ ഉപയോഗിച്ചു പ്രകൃതിദത്തമായ നാരുൽപ്പന്നങ്ങൾക്കും രൂപം നൽകുന്ന മേഖലയിലാണ് മായയുടെ ഗവേഷണം മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളതെന്നുള്ളതും ശ്രദ്ധേയമായി.

മാത്രമല്ല തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഡോ.മായ ജേക്കബ് ജോണിന്റെ പേരിൽ മൂന്ന് പേറ്റന്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗവേഷണ മികവിനുള്ള സി.എസ്.ഐ.ആർ. അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും മായയെ തേടിയെത്തിയിട്ടുണ്ട്. പായിപ്പാട് സ്വദേശി റിട്ട. എൻജിനീയർ പതനായ ജേക്കബ് ജോണിന്റെയും റോസമ്മ ജേക്കബിന്റെയും മകളാണ്. നാലു കോടി സ്വദേശി ലെജു മാത്യുവാണു ഭർത്താവ്.

Related Articles

Latest Articles