Thursday, October 8, 2026

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു: ചെറുതോണിയുടെ ഷട്ടര്‍ 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തി; വീണ്ടും മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് ജനങ്ങളെ ദുരിതത്തിലാക്കി

ചെറുതോണി: ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറന്നു. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലമാണ് പുറത്തേക്കൊഴുക്കി വിടുന്നത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

അതേസമയം ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.

കഴിഞ്ഞ ദിവസം ജലനിരപ്പ് 2,401 അടി കടന്നതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതും വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതുമാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. ഇനി ഒരു അടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

മാത്രമല്ല മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഒമ്പത് ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇതോടെയാണ് ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും.

കൂടാതെ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായി. പലരെയും രാത്രിയിൽ മാറ്റപ്പാർപ്പിക്കേണ്ടിവന്നു. തമിഴ് നാടിൻറെ ഈ നടപടിക്കെതിരെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാരിനോട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും ഇക്കാര്യത്തിൽ നിസാരമായ സമീപനമാണ് തമിഴ്നാടിൻറെ ഭാഗത്തുനിന്നുണ്ടായത്. ഇത് ജനാധിപത്യ സംസ്‌കാരത്തിനും സാമൂഹ്യ നീതിക്കും നിരക്കുന്നതല്ലെന്നാണ് റോസി അഗസ്റ്റിൻ പ്രതികരിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിൻറെ സമീപനം കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം കാണുമെന്നാണ് റോസി അഗസ്റ്റിൻ വ്യക്തമാക്കിയത്.

അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടർ അടച്ചാണ് വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയത്. മൂന്ന് ഷട്ടറുകൾ അടച്ചതോടെ തുറന്നു വിടുന്ന 8000 ഘനയടി ആയിരുന്നു.

നേരത്തെ ജലനിരപ്പ് ഉയർന്നതോടെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തമിഴ്നാട് കൂടുതൽ ഉയർത്തിയിരുന്നു. ഡാമിൽ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നു വിട്ടത്. 9 ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയായിരുന്നു വെളളം പുറത്തേക്ക് ഒഴുക്കിയത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Latest Articles