അട്ടപ്പാടി നോഡൽ ഓഫീസർ ഡോ പ്രഭുദാസിനെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെ കേരള വനവാസി വികാസ കേന്ദ്രം കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കേരളത്തിലെ ഏറ്റവും പിന്നോക്ക പ്രദേശമായ അട്ടപ്പാടിയുടെ ആരോഗ്യ രംഗം താറുമാറാക്കാനുള്ള ആസൂത്രിത പദ്ധതിയാണിതെന്ന് കേരളാ വനവാസ വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് കെ സി പൈതൽ പറഞ്ഞു. ലക്ഷദ്വീപിനു വേണ്ടി രംഗത്തുവരുന്നവർ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അട്ടപ്പാടിയിലെ ആരോഗ്യരംഗം ഇന്നത്തെ രീതിയിലെങ്കിലും എത്തിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു ഡോ പ്രഭുദാസിന്റേത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ തിരക്കഥയുടെ ഭാഗമായാണ് പ്രഭുദാസിനെ മാറ്റിയതെന്ന് സംസ്ഥാന സെക്രട്ടറി ശ്രീ. ഹരിഹരനുണ്ണി ആരോപിച്ചു

