Tuesday, October 13, 2026

ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണം; ബിജെപി സംസ്ഥാനതല പഠന ശിബിരങ്ങൾക്ക് ഇന്ന് തുടക്കം

കൊച്ചി: ഇന്ന് ഡോ.ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനം. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിർത്താൻ ജീവൻ നൽകിയ മഹാപുരുഷന്റെ ചരമവാർഷികദിനമാണിന്ന്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയുടേത്. ഭാരതീയ ജനസംഘം സ്ഥാപകനേതാവ് കൂടിയിരുന്നു. അദ്ദേഹത്തെ അനുസ്‌മരിച്ചുകൊണ്ട് കാസർഗോഡ് നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്തു. മാത്രമല്ല ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന കാര്യാലയത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും വൃക്ഷത്തൈ നടലും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സംഘടനാ സെക്രട്ടറി എം.ഗണേശൻ എന്നിവർ നേതൃത്വം നൽകി.

അതേസമയം പ്രവർത്തകർക്ക് രാഷ്ട്രീയ ദിശാബോധം നൽകാൻ സംഘടിപ്പിക്കുന്ന ബിജെപി സംസ്ഥാനതല പഠന ശിബിരങ്ങൾക്ക് ഇന്ന് തുടക്കമായി . ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാൻ ദിനമായ ഇന്ന് ഓൺലൈനായി നടക്കുന്ന ശിബിരത്തിൽ സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.എല്ലാ ബുധനാഴ്ചകളിലും ഒന്നര മണിക്കൂർ വീതം ആറ് ആഴ്ചകളിലായാണ് ശിബിരം നടക്കുക എന്നാണ് ബിജെപി സംസ്ഥാന ഭാരവാഹികൾ അറിയിച്ചത്. ഇന്ന് രാവിലെ നടന്ന ശിബിരത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണ നേട്ടങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ക്ലാസെടുത്തത്. ഉച്ചയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നടക്കുന്ന സെമിനാറിൽ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.അടിയന്തരാവസ്ഥ വിരുദ്ധ ദിനമായ 25 ന് നടക്കുന്ന പരിപാടിയിലും മുരളീധരൻ പ്രഭാഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles