Saturday, September 19, 2026

ഡോ.വന്ദന ദാസ് വധക്കേസ് ! പ്രതി സന്ദീപിനു മാനസികാരോഗ്യ തകരാറില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ! മാനസികാരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കവേ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്ന് റിപ്പോർട്ട്. സന്ദീപിനെ രണ്ടു തവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളാണ് റിപ്പോർട്ട് സമർപ്പിച്ചത്.

നേരത്തെ തനിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നും തന്മൂലമാണ് കൊലപാതകം നടന്നതെന്നും അവകാശപ്പെട്ട് പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനിക്കുന്നത്. ഇ

ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പുറമെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇയാൾക്ക് യാതൊരു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു പ്രത്യേക വൈദ്യസംഘവും നൽകിയ റിപ്പോർട്ട്. ഹൈക്കോടതി നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നീക്കം സന്ദീപ് ജയിലിൽ ഇരുന്നും തുടരുകയാണ്.

Related Articles

Latest Articles