Nedumbasseri-gold-smuggling-case
മലപ്പുറം: മലപ്പുറത്ത് വൻ സ്വർണവേട്ട. മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന 9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. സംഭവത്തിൽ 9 പേരെ അറസ്റ്റു ചെയ്തു.
മലപ്പുറം കവനൂരിലെ മെല്‍റ്റിങ് യൂണിറ്റില്‍ വച്ചാണ് മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന 5.8 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. അനധികൃത സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഫസൽ റഹ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 42 ലക്ഷം രൂപ വിലമതിക്കുന്ന 850 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തില്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും എത്തിയ ഓരോ യാത്രക്കാരെയും ഡിആര്‍ഐ അറസ്റ്റുചെയ്തു.
ജിദ്ദയില്‍ നിന്ന് വന്ന ഇസ്മയില്‍ എന്നയാളാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാള്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ഇയാളിൽ നിന്നും 850 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണവ്യാപാരിയായ അലവിയില്‍ നിന്ന് 1.5 കിലോ സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പരിശോധനയില്‍ പിടിച്ചെടുത്തു.
ഫസലു റഹ്മാന്‍, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷിഹാബുദ്ദീന്‍, മെല്‍റ്റിംഗ് യൂണിറ്റ് ഓപ്പറേറ്റര്‍മാരായ മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അലി, വീരാന്‍കുട്ടി, സ്വര്‍ണ്ണ വ്യാപാരിയായ അലവി, യാത്രക്കാരായ ഇസ്മായില്‍ ഫൈസല്‍, പോത്തന്‍ ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…