കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തില്‍ ഇടപെടലുമായി മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നുവെന്നും കുടിവെള്ള പ്രശ്നത്തിൽ പരിഹാരമായി കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് ഫോർട്ട് കൊച്ചിയിൽ നാട്ടുകാര്‍ ഉപരോധ സമരം നടത്തി. സ്ത്രീകളുടെ നേതൃത്വത്തിൽ കുടങ്ങളുമായി ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസും തോപ്പുംപടി റോഡും ഉപരോധിച്ചു. ടാങ്കറുകളിൽ വെള്ളം എത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.
ജനങ്ങളുടെ രണ്ട് മണിക്കൂർ നീണ്ട ഉപരോധത്തിലേക്ക് ജനപ്രതിനിധികളടക്കം ആരും തന്നെ എത്തിയില്ല ഇതോടെയാണ് ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച് നടന്നത്.

