മൈസൂരു: മൈസൂരു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ ബസപകടത്തിൽ 4 മലയാളികൾ മരിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിൽ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന കൂടുൽ പേരും മലയാളികളായിരുന്നു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. .

