ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വളപ്പിലാണ് ഡ്രോണിനെ കണ്ടെത്തിയത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ സുരക്ഷാപിഴവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രതിഷേധിച്ചിട്ടുള്ളത്. ജമ്മുകാശ്മീരിലെ വ്യോമസേനാ താവളത്തില്‍ കഴിഞ്ഞയാഴ്ച ഡ്രോണ്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി
ചില ഡ്രോണുകളേയും കണ്ടെത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

