Tuesday, May 14, 2024
spot_img

കിറ്റെക്സ് തമിഴ്നാട്ടിലേക്ക്!; പിണറായി സർക്കാരിന് വേണ്ടാത്ത വ്യവസായ കമ്പനിയെ ക്ഷണിച്ച് തമിഴ്നാട്

കൊച്ചി: 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട് സർക്കാർ കിറ്റെക്സ് കമ്പനിയെ ഔദ്യോഗികമായി ക്ഷണിച്ചു. മാത്രമല്ല തമിഴ്നാട്ടിൽ വ്യവസായം തുടങ്ങാൻ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്നാട് സർക്കാർ കിറ്റെക്സിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടാതെ മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകൾക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്മികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസി ഇളവ്, പത്ത് വർഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം എന്നിവയാണ് തമിഴ്നാട് സർക്കാർ കിറ്റെക്സിന് നൽകുന്ന ആനുകൂല്യങ്ങൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles