Tuesday, December 23, 2025

ആശങ്ക പരത്തി കേരളാ പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി തലസ്ഥാനത്ത് വീണ്ടും ഡ്രോൺ സാന്നിധ്യം. പൊലീസ് ആസ്ഥാനത്തിന് മുകളിലാണ് ഡ്രോൺ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പരിസരത്ത് നേരെത്തെ ഡ്രോൺ കണ്ടെത്തിയിരുന്നു.വിമാനത്താവളത്തിന്‍റെ കാര്‍ഗോ കോംപ്ലക്സിന് സമീപത്തായാണ് കഴിഞ്ഞ ദിവസം ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പറത്തിയ ശ്രീകാര്യം സ്വദേശി നൗഷാദിനെ പിറ്റേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തിന്‍റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles